തിരുവനന്തപുരം∙ കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്നും മേയ് 14 മുതൽ 16 വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതായും അധികൃതർ അറിയിച്ചു. ......
മുംബൈ : ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫാമിലി ബിസിനസുകളിലൊന്നും US$ 148 ബില്യൺ മാർക്കറ്റ് ക്യാപ്പുള്ള വലിയ കമ്പനികളിലൊന്നുമായ ബജാജ് ഗ്രൂപ്പ്, ഇന്ന് ബിസിനസ്സിൽ 100 വർഷം പൂർത്തിയാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് ആഗോള സാമ്പത്തിക വളർച്ചയിലേക്കുള്ള യാത്രയെ അടയാളപ്പെടുത്തുന്ന ഈ നാഴികക്കല്ലിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്കർത്താവും മനുഷ്യസ്നേഹിയും വ്യവസായിയും മഹാത്മാ ഗാന്ധിയുടെ അഞ്ചാമത്തെ ദത്തുപുത്രനുമായി അറിയപ്പെടുന്ന ജംനാലാൽ ബജാജ് 1926 ൽ മുംബൈയിൽ സ്ഥാപിച്ച ബജാജ് ഗ്രൂപ്പ്, മൂന്ന് ഇന്ത്യൻ കുടുംബങ്ങളിൽ ഒന്നിന് സേവനം നൽകുകയും 130,000 ത്തിലധികം ജീവനക്കാർക്ക് തൊഴിൽ നൽകുകയും ചെയ്യുന്നു.100 ലധികം കമ്പനികൾ, 100 ലധികം രാജ്യങ്ങളിലേക്കുള്ള കയറ്റുമതി, വരാനിരിക്കുന്ന ഹെൽത്ത് കെയർ രംഗത്തേക്കുള്ള പ്രവേശനം എന്നിവയിലൂടെ, ഓട്ടോമൊബൈൽ, ഫിനാൻഷ്യൽ സർവീസസ്, കൺസ്യൂമർ ഇലക്ട്രോണിക്സ്, എഞ്ചിനീയറിംഗ് എന്നീ മേഖലകളിൽ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകളിലൊന്ന് ബജാജ് ഗ്രൂപ്പ് പടുത്തുയർത്തിയിട്ടുണ്ട്. ......
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യങ്ങളിൽ പ്രതീക്ഷിച്ച പുരോഗതി വൈകാം. ചെലവ് വർധിക്കുകയും മനസ്സിൽ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും. ......
കണ്ണൂർ: കേരളത്തിലെ നാലു ജില്ലകളിൽ ഏഴു ദിവസത്തോളം വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയെന്ന് കെഎസ്ഇബി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വൈദ്യുതി വിതരണത്തിൽ ഇന്നുമുതൽ ഏഴുദിവസം ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിനു സാധ്യതയുള്ളത്. ......

മെഡിക്കൽ രേഖകൾ വ്യാജമായി ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്ന് സസ്പെൻഷൻ നടപടിയ്ക്ക് വിധേയയായ മജിസ്ട്രേറ്റിനെതിരെ പോലീസ് അന്വേഷണം നടത്തണമെങ്കിൽ സംഭവത്തിന് ആധാരമായ രേഖകൾ ഹൈക്കോടതി റജിസ്ട്രാർ തുടർ നടപടി ആവിശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരി മുഖേന കൈമാറണമെന്ന് തൃശൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ വ്യക്തത. തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലെ ജുഡീഷ്യൽ ഓഫീസറായിരുന്ന ടിയാറ റോസ് മേരി റീൻഫേഴ്സ്മെന്റ് ലഭിക്കുവാൻ വ്യാജ മെഡിക്കൽ രേഖ തയ്യാറാക്കി സമർപ്പിച്ചതായിട്ടുള്ള ആരോപണത്തെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു. സംഭവത്തിൽ മജിസ്ട്രേറ്റിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണവും ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങ് ഡിജിപിയ്ക്ക് പരാതി നൽകുകയും ചെയ്തു. ഇതിന് മേൽ തുടർ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി തൃശൂർ സിറ്റി പോലീസ് കമ്മീഷണർ പരാതിയെ തൃശൂർ ഡപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ കാര്യാലയത്തിന് കൈമാറി. ഹൈക്കോടതി രജിസ്ട്രാറുടെ പരിഗണനയിലുള്ള വിഷയത്തിൽ പൊലീസിന് അന്വേഷണം നടത്തണമെങ്കിൽ വ്യാജമായി ചമച്ചതായി പറയുന്ന രേഖ ബന്ധപ്പെട്ട പോലീസ് അധികാരിയ്ക്ക് തുടർ നടപടി ആവിശ്യപ്പെട്ട് ഹൈക്കോടതി റജിസ്ട്രാർ കൈമാറണമെന്ന നിലപാടാണ് പരാതിയിൽ നിലവിൽ തൃശൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സ്വീകരിച്ചിരിക്കുന്നത്. ഇത്തരം വിവരം വ്യക്തമാക്കി പോലീസ് ഉദ്യോഗസ്ഥൻ അഡ്വ. ......
തിരുവനന്തപുരം: വഞ്ചിനാട് എക്സ്പ്രസിന് പേട്ടയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി യാത്രക്കാരുടെ വാട്സാപ്പ് കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസ്. തിരുവനന്തപുരം സെൻട്രൽ റയിൽവെ സ്റ്റേഷനിലെ എസ്കെലേറ്റർ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഫ്രണ്ട്സ് ഓൺ റെയിൽ ഇത്തരമൊരാവശ്യം ഉയർത്തി രംഗത്തെത്തിയത്. ......
നിര്‍മ്മാണം, പ്ലൈവുഡ്, ഹോട്ടലുകള്‍, പഴം, പച്ചക്കറി, മത്സ്യം, മാംസം കടകള്‍, ക്വാറികള്‍ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന പത്ത് ലക്ഷത്തിലധികം ബംഗാളി, അസമീസ് തൊഴിലാളികള്‍ വോട്ടുചെയ്യാനാണ് നാട്ടിലേക്ക് പോയതെന്ന് യൂണിയനുകള്‍ പറയുന്നു.എസ്ഐആറിന്റെ ഭാഗമായി വോട്ട് ചെയ്തില്ലെങ്കില്‍ അവരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ഒരു പ്രചാരണം ഉണ്ടായിരുന്ന സാഹചര്യത്തിലാണ് എല്ലാവരും നാട്ടിലേക്ക് പോയത്.
കേരളത്തിലേക്കുള്ള ട്രെയിനില്‍ കയറിയ നിരവധി ബംഗാളി തൊഴിലാളികള്‍ വോട്ടെടുപ്പിന് ശേഷമുള്ള അക്രമ വാര്‍ത്തകള്‍ അറിഞ്ഞതിനെത്തുടര്‍ന്ന് യാത്ര പകുതിയില്‍ നിര്‍ത്തി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. കുടുംബങ്ങളെ സംരക്ഷിക്കുന്നതിനായി തിരിച്ചു പോയതിനാല്‍ കേരളത്തിലേക്കുള്ള തിരിച്ചുവരവ് വൈകിയിരിക്കുകയാണ്.തൊഴിലുടമകള്‍ സൗജന്യ വിമാന ടിക്കറ്റുകളും വേതന വര്‍ദ്ധനവും വാഗ്ദാനം ചെയ്തിട്ടും അവര്‍ വരാന്‍ മടിക്കുകയാണ് ഇപ്പോൾ .
തൊഴിലും ഉയര്‍ന്ന വേതനവും ഉറപ്പാക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികളും വാഗ്ദാനം ചെയ്തിരുന്നു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരണം വൈകുന്നതിനെതിരെ രൂക്ഷവിമർശനവുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പ്രതിപക്ഷ നേതാവിനെ എപ്പോൾ തീരുമാനിക്കുമെന്ന ചോദ്യത്തിന് “എന്തിനാണ് ഇത്ര ധൃതിപിടിക്കുന്നത്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ......
ദോഹ: യമൻ സമുദ്രപരിധിയിൽ നിന്നും ഈജിപ്ഷ്യൻ നാവികർ സഞ്ചരിച്ച എണ്ണക്കപ്പൽ തട്ടിക്കൊണ്ടുപോയ നടപടിയെ ഖത്തർ ശക്തമായി അപലപിച്ചു. കപ്പൽ തട്ടിക്കൊണ്ടുപോയി സൊമാലിയൻ തീരത്തെ പണ്ട്ലാൻഡ് (Puntland) മേഖലയ്ക്ക് സമീപമെത്തിച്ച നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.കപ്പൽ പിടിച്ചെടുത്തത് അന്താരാഷ്ട്ര സമുദ്രഗതാഗത സുരക്ഷയ്ക്കും ആഗോള വ്യാപാരത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് ഖത്തർ ചൂണ്ടിക്കാട്ടി. ......